30
Dec 2022
Wed
30 Dec 2022 Wed

ജിദ്ദ: ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം ചൂടിയ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ മലയാളികളായ ആരാധകര്‍ ഡിസംബര്‍ 22ന് ജിദ്ദയില്‍ ഒത്തുകൂടുന്നു. ജിദ്ദ ഷറഫിയയിലാണ് വിവിധ പരിപാടികളോടെ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 9ന് ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ആഘോഷരാവിന് തുടക്കമാകും. ഡി.ജെയും സംഗീത വിരുന്നും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ നാള്‍വഴികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് ആരാധകര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ജിദ്ദ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക