29
Jun 2026
Sun
29 Jun 2026 Sun
Argentine Footballer's Wife, Kids Killed In Venezuela Earthquake

വെനിസ്വേലന്‍ ഭൂകമ്പത്തില്‍ മരിച്ചവരില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യയും രണ്ടു മക്കളും. വെനിസ്വേലന്‍ ക്ലബ്ബായ ഡിപോര്‍ട്ടിവോ ലാ ഗൈറയുടെ അര്‍ജന്റീനിയന്‍ പ്രതിരോധ കളിക്കാരന്‍ ലുകാസ് ട്രെജോയുടെ ഭാര്യ യനിന മരനല്ലേയും മക്കളായ ആരോണും ഐന്‍ഹോ ട്രജോയുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീഴുകയും കാണാതായവരില്‍ ഇവര്‍ മൂവരും ഉണ്ടന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് യനിനയെയും മക്കളെയും മരിച്ചവരുടെ കൂടെ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സമയം ട്രജോ തന്റെ ക്ലബ്ബിനൊപ്പം മല്‍സരത്തിനായി വെനിസ്വേലയുടെ തലസ്ഥാനമായ കാരാകാസിലായിരുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് കാണാതായ ഭാര്യയെയും മക്കളെയും കണ്ടെത്താന്‍ സഹായിക്കാന്‍ ട്രെജോ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞദിവസമുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനനുണ്ട്. 70 ലക്ഷം പേരെയാണ് ഭൂകമ്പം ബാധിച്ചിട്ടുള്ളത്.

ALSO READ:ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങവെ പ്രൊപ്പല്ലര്‍ കൊണ്ട് വനിതാ ട്രെയ്‌നി പൈലറ്റിന് ഗുരുതര പരിക്ക്