26
Sep 2024
Thu
26 Sep 2024 Thu
Search For Arjun

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ വെള്ളത്തിലേക്ക് വീണ ട്രക്കില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.(Arjun’s DNA test results within two days; Efforts continue to bring the lorry to shore)  കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. കാണാതായ അര്‍ജുന്റെ മൃതദേഹമാണെന്ന് ഉറപ്പിച്ച ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുബംത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് കര്‍ണാടക സ്വദേശികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരും. കര്‍ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് ഇന്നും തിരച്ചില്‍ തുടരുക.

ALSO READ: പിന്നാലെ പോലീസ്; മഹാലക്ഷ്മിയെ കൊന്ന് കഷ്ണങ്ങളാക്കി റഫ്രിജറേറ്ററില്‍ തള്ളിയ പ്രതി ജീവനൊടുക്കി

ഗംഗാവലിപ്പുഴയില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇത് പുഴയില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കരയ്ക്കെത്തിക്കുന്നതിനിടെ വടം രണ്ടു തവണ പൊട്ടിയിരുന്നു. ലോറി കരയ്‌ക്കെത്തിക്കാനുള്ള ശ്രമം ഇന്ന് രാവിലെ വീണ്ടും ആരംഭിക്കും.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഉള്‍പ്പെടെ അര്‍ജുനെ കാണാതായത്. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറാവുകയായിരുന്നു.

തുടക്കത്തില്‍ കര്‍ണാടക അധികൃതര്‍ പുഴയിലാണ് തിരച്ചില്‍ നടത്തിയതെങ്കിലും രഞ്ജിത് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ മലയോട് ചേര്‍ന്നുള്ള ഭാഗം തിരയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ദിവസങ്ങളോളം മലയടിവാരത്തില്‍ തിരഞ്ഞിരുന്നു. തിരച്ചില്‍ വൈകാന്‍ തെറ്റായ രീതിയിലുള്ള ഈ ഇടപെടല്‍ കാരണമായി. തിരച്ചിലില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായ ആരോപണത്തെ തുടര്‍ന്ന് പിന്നീട് സൈന്യം രഞ്ജിത് ഇസ്രായേലിനെ ദൗത്യത്തില്‍ നിന്നൊഴിവാക്കുകയായിരുന്നു.

ALSO WATCH