15
Jan 2025
Fri
15 Jan 2025 Fri
Army Chief Joseph Aoun Lebanese President

 

whatsapp രണ്ട് വര്‍ഷത്തെ അനിശ്ചിതത്വത്തിനിടയില്‍ സൈനിക മേധാവി ജോസഫ് ഔന്‍ ലബനാന്‍ പ്രസിഡന്റ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെയ്‌റൂട്ട്: രണ്ട് വര്‍ഷത്തെ അനിശ്ചിതത്വത്തിനിടയില്‍ നടന്ന ലബനാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന്‍ വിജയിച്ചു. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് നിലവില്‍ ലബനാന്റെ സൈനിക മേധാവിയായ ജോസഫ് ഔന്‍ വിജയിച്ചത്. ഇതോടെ രണ്ടു വര്‍ഷം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അന്ത്യമായത്. ലെബനന്റെ പ്രസിഡന്റാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് ജോസഫ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജോസഫ് ഔന്‍ സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞു. ലെബനന്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി ജോസഫ് ഔന്‍ പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന് അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 2022 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേല്‍ ഔനിന് പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കാണാതിരുന്നതോടെ രാജ്യത്ത് അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

മുഖ്യപ്രതിപക്ഷമായ ഹിസ്ബുല്ലയും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തി ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ പ്രസിഡന്റ് എത്തുന്നത്.

2017ലാണ് ഔന്‍ ലബനാന്‍ സേനയുടെ കമാന്‍ഡറായി ചുമതലയേറ്റത്. സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ ലെബനന്‍ സൈന്യത്തെ നയിച്ചത് അദ്ദേഹമാണ്.

വ്യക്തിപരമായ സമഗ്രതയ്ക്ക് പേരുകേട്ട ഔണ്‍ ലെബനനിലെ വിവിധ രാഷ്ട്രീയ വിഭാഗങ്ങളുമായും വിദേശ സഖ്യകക്ഷികളുമായും നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്.

Army Chief Joseph Aoun Lebanese President

\