കൊച്ചി: എറണാകുളത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ കസ്റ്റഡിയില്‍. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
|
വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടാനായിരുന്നു പ്രദീപിന്റെ ശ്രമം. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു.
അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്നുമാണ്, എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് പൊലീസിനോട് പ്രദീപ് മറുപടിയും നല്‍കിയത്. ഇതോടെ സംശയം തോന്നിയതിനാലാണ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരണകാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്നതില്‍ വ്യക്തത വരൂ. മരിച്ച അല്ലിക്ക് ഒരു മകള്‍ കൂടിയുണ്ട്. പ്രദീപിന്റെ ഇളയ മകനും ഈവീട്ടിലാണ് താമസം.
പാലാരിവട്ടം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
Attempt to kill mother and bury her body secretly; Son in custody


