26
Jun 2024
Fri
26 Jun 2024 Fri
Raahovan drama

മുംബൈ: ആര്‍ട്സ് ഫെസ്റ്റിവലില്‍ രാവണനെ മഹത്വവല്‍ക്കരിക്കുന്ന നാടകം അവതരിപ്പിച്ച ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ. ( authorities-fined-students-who-staged-play-rahowan-at-iit-bombay-s-annual-arts-festival ) ബോംബൈ ഐ.ഐ.ടിയുടെ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട ആര്‍ട്സ് ഫെസ്റ്റിവലില്‍ ‘രാഹോവാന്‍’ എന്ന നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതര്‍ പിഴയിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 31നാണ് ഐ.ഐ.ടി ക്യാമ്പസില്‍ നാടകം അരങ്ങേറിയത്. ക്യാമ്പസിലെ സംഘപരിവാര അനുകൂലികളായ ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് ഹിന്ദു മതത്തെയും രാമനെയും സീതയെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാടകത്തിനെതിരെ പരാതി നല്‍കിയത്. ഹിന്ദു പുരാണമായ രാമായണത്തെ ആസ്പദമാക്കിയുള്ള നാടകം ഹിന്ദു ദൈവങ്ങളെയും വിശ്വങ്ങളെയും അവഹേളിക്കുന്നുവെന്നാണ് പരാതി. രാവണനെയും ലങ്കയെയും നാടകം മഹത്വവത്ക്കരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

മെയ് എട്ടിന് ചേര്‍ന്ന അച്ചടക്ക സമിതി യോഗത്തില്‍ ഈ പരാതി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന്, ജൂണ്‍ നാലിന് പിഴ ചുമത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ‘ഐ.ഐ.ടി ഫോര്‍ ഭാരത്’ എന്ന ഗ്രൂപ്പിന്റെ പരാതിയിലാണ് തീരുമാനം.

നാല് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതവും മറ്റു നാല് വിദ്യാര്‍ത്ഥികള്‍ക്ക് 40,000 രൂപ വീതവുമാണ് പിഴയിട്ടത്. 1.2 ലക്ഷം രൂപ എന്നത് ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമാണ്. പിഴ അടയ്ക്കാത്ത പക്ഷം കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജൂലൈ 20ന് മുമ്പ് സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ഓഫീസില്‍ പിഴയടക്കണമെന്നാണ് നിര്‍ദേശം.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ ഐ.ഐ.ടിയുടെ ജിംഖാന അവാര്‍ഡിലും വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാനാവില്ല.