22
Aug 2022
Mon
22 Aug 2022 Mon

യുപിയിലെ മധുര റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കവെ തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള ആൺകുട്ടിയെ ബിജെപി നേതാവിന്റെ വീട്ടിൽ കണ്ടെത്തി. മധുരയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഫിറോസാബാദിലെ ബിജെപി നേതാവ് വിനീത അ​ഗർവാളിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടു ഡോക്ടർമാരിൽ നിന്ന് 1.8 ലക്ഷം രൂപ നൽകിയാണ് കുട്ടിയെ വാങ്ങിയതെന്ന് ഇരുവരും മൊഴി നൽകി. ആൺകുട്ടിയെ വേണമെന്ന ആ​ഗ്രഹം മൂലമാണ് കുട്ടിയെ വാങ്ങിയതെന്നും ഇവർ പറഞ്ഞു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സംഭവത്തിൽ കുട്ടിയെ എടുത്തുകൊണ്ടുപോയ ആൾ അടക്കം എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനു വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ഹാഥ്രസ് ജില്ലയിൽ ആശുപത്രി നടത്തുന്ന രണ്ടു ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.

 

റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയുകയും ഇയാളെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിൽ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുകയും ഇവരെ പിടികൂടുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 23ന് രാത്രിയാണ് കുട്ടിയെ അമ്മയുടെ അരികിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.