|
ഹിന്ദു പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള മിശ്രവിവാഹം തടയുകയും വരനെ മര്‍ദിക്കുകയും ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ചിക്കമംഗൂരു ലക്ഷ്മിപുര സ്വദേശികളായ യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് ഇവര്‍ തടഞ്ഞത്. നഗരത്തിലെ സബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ചയാണ് സംഭവം.
സംഭവത്തില്‍ ഇരുവരുടേയും പരാതിയില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാമ, ഗുരു, പ്രസാദ്, പാർഥിഭൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ അമ്മ ശോഭ വിവാഹത്തിന് പിന്തുണ നൽകിയിരുന്നു. എന്നാൽ, വിവരമറിഞ്ഞെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരുടെ വിവാഹം തടയുകയും മുസ്‌ലിം യുവാവിനെ മർദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവർ വധൂ വരന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് അക്രമികള്‍ക്കെതിരെ ഇരുവരും പരാതി നല്‍കിയത്. അതേസമയം, പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലാക്കിയെന്നും യുവാവിനെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ചിക്കമംഗളൂരു എസ്പി ഉമാ പ്രശാന്ത് പറയുന്നു.



