കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികനും കുടുംബവും ബംഗ്ലാദേശികളാണെന്നോരിപിച്ച് അദ്ദേഹത്തിന്റെ പൂനെയിലെ തറവാട്ട് വസതിയില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ചുകയറി എഴുപതോളം വരുന്ന ബജ്‌റംഗ്ദളുകാര്‍. ചന്ദന്‍ നഗര്‍ സ്വദേശിയായ ഹക്കീമുദ്ദീന്റെ തറവാട്ടിലാണ് അക്രമിസംഘമെത്തിയത്. കുടുംബം മുഴുവന്‍ ബംഗ്ലാദേശികളാണെന്നാരോപിച്ച അക്രമികള്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകളും ആവശ്യെപ്പട്ടു. രേഖകളെല്ലാം നല്‍കിയെങ്കിലും ഇതെല്ലാം വ്യാജമാണെന്നായിരുന്നു ഇവരുടെ നിലപാട്. ഈ രംഗത്തിനു സാക്ഷ്യം വഹിച്ച് നിശ്ശബ്ദമായി നിന്ന പോലീസ് സംഘം കുടുംബാംഗങ്ങളെയെല്ലാം രാത്രി തന്നെ റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
|
ഇതിനു പിന്നാലെ അതിക്രമത്തിനെതിരേ വിമുക്ത ഭടന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഹക്കീമുദ്ദീനും കുടുംബത്തിലെ മറ്റു ചിലരും ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരാണെന്ന് അദ്ദേഹത്തിന്റെ അനന്തരവനായ ഷംഷാദ് ഷെയ്ഖ് പറഞ്ഞു. ജൂലൈ 26ന് രാത്രി 11.30നും 12നും ഇടയിലാണ് അക്രമികള്‍ തങ്ങളുടെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയതെന്നും യുവാവ് പറയുന്നു.
പത്തോളം പേരാണ് വീടിനകത്ത് കയറിയത്. ഇവര്‍ കിടപ്പുമുറികളില്‍ വരെ കയറി സ്ത്രീകളെ കുട്ടികളെയും ഉണര്‍ത്തി. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി മുതലായവ ചോദിച്ചു. ഇതെല്ലാം നല്‍കിയപ്പോള്‍ ഇവ വ്യാജമാണെന്നായിരുന്നു അക്രമികളുടെ പ്രതികരണം. തുടര്‍ന്ന് പോലീസ് വാനില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ സ്‌റ്റേഷനില്‍ എത്തി റിപോര്‍ട്ട് ചെയ്യണമെന്നും ഇല്ലെങ്കില്‍ ബംഗ്ലാദേശികളായി പ്രഖ്യാപിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ സീമ ധാക്‌നെ ഭീഷണിപ്പെടുത്തിയെന്നും ഷംഷാദ് ഷെയ്ഖ് വെളിപ്പെടുത്തി.
ട്രക്ക്, ലോറി ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ചെയ്യുകയാണ് ഷംഷാദ്. 130 വര്‍ഷമായി തങ്ങളുടെ കുടുംബത്തില്‍ നിന്ന് പലരും സൈനികവൃത്തി ചെയ്തിട്ടുണ്ടെന്ന് ഷംഷാദിന്റെ മറ്റൊരു അമ്മാവന്‍ ഇര്‍ഷാദ് അഹമ്മദ് ചൂണ്ടിക്കാട്ടി. തങ്ങളുടെ മുതുമുത്തശ്ശന്‍ ഹവില്‍ദാര്‍ ആയാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. തങ്ങളുടെ മുത്തച്ഛന്‍ സൈന്യത്തില്‍ സുബേദാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ജംഷിദ് ഖാന്‍ മധ്യപ്രദേശ് ഡിജിപിയായിരുന്നു. തന്റെ രണ്ട് അമ്മാവന്‍മാര്‍ സുബേദാര്‍ മേജര്‍മാരായിരുന്നുവെന്നും തന്റെ സഹോദരന്‍ ഹക്കീമുദ്ദീന്‍ 1982ലാണ് സൈന്യത്തില്‍ ചേര്‍ന്നതെന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം കാര്‍ഗില്‍ യുദ്ധശേഷം 2000ല്‍ ആണ് വിരമിച്ചതെന്നും ഇര്‍ഷാദ് അഹമ്മദ് ചൂണ്ടിക്കാട്ടി. സൈനികസേവനം നടത്തിയ കുടുംബാംഗങ്ങളുടെ ഫോട്ടോകളും പെന്‍ഷന്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ കുടുംബം മാധ്യമങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശി പൗരന്മാര്‍ അനധികൃതമായി തങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ഡിസിപി സോമയ് മുണ്ടേ പറഞ്ഞു. ഇവരുടെ രേഖകള്‍ പരിശോധിക്കുകയും ഏതാനും പേരെ സ്റ്റേഷനിലെത്തിച്ചെന്നും രാത്രിയില്‍ തന്നെ ഇവരെ വിട്ടയയ്ക്കുകയും രാവിലെ വീണ്ടും വിളിച്ചുവരുത്തിയ ശേഷം തിരികെ പറഞ്ഞയച്ചെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.വീട്ടില്‍ അതിക്രമിച്ചു കയറിയ ബജ്‌റംഗ്ദളുകാര്‍ക്കെതിരേ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും സോമയ് മുണ്ടെ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





