മുംബൈ: കന്നുകാലികളെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ‘ഗോ രക്ഷകർ’ എന്നവകാശപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. 23കാരനായ അൻസാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.
|
ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തുവരുന്നത്.
ജൂൺ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെമ്പോയിൽ കന്നുകാലികളുമായി പോകുമ്പോൾ താനെ ജില്ലയിലെ സഹൽപൂരിൽ 15ഓളം വരുന്ന ഹിന്ദുത്വ അക്രമിസംഘം തടയുകയായിരുന്നു. തുടർന്ന് ടെമ്പോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





