തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസ്സുകാരിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീതുവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നത്.
|
സെക്ഷന്‍ ഓഫിസര്‍ ചമഞ്ഞ് ശ്രീതു പത്തുലക്ഷം രൂപ തട്ടിയതായാണ് വിവരം. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. കൂടുതല്‍ ആളുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ശ്രീതു പരാതിക്കാരുടെ കൈയില്‍ പണം തട്ടിയത്. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പോലീസ് വ്യക്തമാക്കി. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുഞ്ഞിന്റെ കൊന്ന കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്നാണ് പോലീസ് വിശദീകരണം. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ മാസം 27നായിരുന്നു കുഞ്ഞ് കൊല്ലപ്പെട്ടത്.
ALSO READ: ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ അരും കൊല: പൂജാരി കസ്റ്റഡിയില്‍; പൂജാരിക്ക് അമ്മയുമായി അടുപ്പം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





