13
Oct 2024
Tue
13 Oct 2024 Tue
Ballon d'Or 2024 official rankings: Rodri beats Vinicius Jr

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരിസ്: 2024ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ അവസാന നിമിഷം ആന്റി ക്ലൈമാക്‌സ്. അവസാനനിമിഷം വരെ ബ്രസീലിന്റെ റയല്‍ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ ആണ് മുന്നിട്ടുനിന്നതെങ്കില്‍ വിജയിയായി പ്രഖ്യാപിച്ചത് സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിയെ. മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് സ്‌പെയിനിന്റെ തന്നെ ബാഴ്‌സലോണ താരം അയ്റ്റാന ബോന്‍മാറ്റിക്കും ലഭിച്ചു.

സ്‌പെയിനിനു യൂറോ കപ്പ് സമ്മാനിക്കുന്നതിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കുന്നതിലും റോഡ്രിയുടെ സംഭവാന പരിഗണിച്ചാണ് ബാല്ലണ്‍ ഡി ഓര്‍ നല്‍കിയതെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. യൂറോ കപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.

റയല്‍ മാഡ്രിഡിനു ലാ ലിഗ, ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത കാര്‍ലോ ആന്‍സലോട്ടിയാണ് മികച്ച പുരുഷ ടീം പരിശീലകന്‍. അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീം പരിശീലക എമ്മ ഹെയ്‌സാണ് മികച്ച വനിതാ പരിശീലക.

മറ്റ് അവാര്‍ഡുകള്‍

മികച്ച പുരുഷ ടീം ക്ലബ്: റയല്‍ മാഡ്രിഡ്.

മികച്ച വനിതാ ക്ലബ്: ബാഴ്‌സലോണ ഫെമിനി

ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം: ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്, ബയേണ്‍ മ്യൂണിക്ക്), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്, റയല്‍ മാഡ്രിഡ്).

കോപ ട്രോഫി: ലമീന്‍ യമാല്‍ (സ്‌പെയിന്‍, ബാഴ്‌സലോണ)

സോക്രട്ടീസ് പുരസ്‌കാരം: ജനിഫര്‍ ഹെര്‍മോസോ

 

വിനീഷ്യസ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ആരാധകരെ നിരാശരാക്കി. ഇതോടെ വിനീഷ്യസോ മറ്റ് റയല്‍ മഡ്രിഡ് പ്രതിനിധികളോ പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്തില്ല. റോഡ്രിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന വേളയിലും വിനിയുടെ പേര് സദസില്‍ നിന്ന് ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു. വിനീഷ്യസിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും രംഗത്തെത്തുന്നത്.

Ballon d’Or 2024 official rankings: Rodri beats Vinicius Jr

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക