31
Jun 2023
Sun
31 Jun 2023 Sun

ചൈനീസ് ഗെയിം ആയ അണ്‍ഡാണ്‍ ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പരാതി. സന്നദ്ധസംഘടനയായ പ്രഹാര്‍ ആണ് വീഡിയോ ഗെയിമിനെതിരേ രംഗത്തുവന്നത്. ഗാല്‍വാന്‍ ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ജൂണ്‍ 15നാണ് ആപ് ലോഞ്ച് ചെയ്തതെന്നും ഗെയിമില്‍ ചൈനീസ് സൈനിക യൂനിഫോമുകളും ആയുധങ്ങളും ഉപയോഗിച്ച് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലക്ട്രോണിക്, വിവര സാങ്കേതിക മന്ത്രാലയത്തിനാണ് പ്രഹാര്‍ ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ആര്‍എസ്എസ് പിന്തുണയുള്ള സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സഹായത്തോടെ മുമ്പും ചൈനീസ് ആപ്പിനെതിരേ പരാതി നല്‍കിയിരുന്നുവെന്ന് പ്രഹാര്‍ പറയുന്നു.

ഗെയിമില്‍ കാണിച്ചിരിക്കുന്ന ആയുധങ്ങളായ എം416, എകെ 47, ജി36, എംപിഎക്‌സ്, ഹാന്‍ഡ് ഗ്രനേഡുകള്‍, ബോംബുകള്‍ മുതലായവ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ ഉപയോഗിച്ചവയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. നമ്മുടെ സൈനികരെ ആക്രമിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ മുള്ളുകളുള്ള പ്രത്യേക ആയുധവും ഗെയിമില്‍ ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പരാതിയില്‍ ഈ ആയുധംകൊണ്ടുള്ള ആക്രമണത്തില്‍ നമ്മുടെ 20 സൈനികരുടെ ജീവന്‍ നഷ്ടമായെന്നും കൂട്ടിച്ചേര്‍ക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക