Bangladesh Live Updates | ഷെയ്ഖ് ഹസീന ജയിലിലടച്ച മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയ മോചിതയായി
|
ധക്ക: നൂറുകണക്കിന് പേരുടെ മരണത്തില്‍ കലാശിച്ച പ്രക്ഷോഭവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യംവിടുകയും ചെയ്തതോടെ ആഭ്യന്തരയുദ്ധത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യമുള്ള ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയക്ക് മോചനം. അവരെ എത്രയും വേഗം മോചിപ്പിക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് മോചനം സാധ്യമായത്.
Former PM #KhaledaZia to be released from Prison after Indian puppet #SheikhHasina was forced to flee the country after being dethroned in a Student’s Revolution!#BangladeshViolence #Bangladeshstudentprotest #BangladeshBleeding pic.twitter.com/1JMP4OEsJk
— 𝕂𝕒𝕝𝕖𝕤𝕙𝕚 𝔹𝕦𝕒 🇨🇦🏳️⚧️ (@KaleshiBua) August 5, 2024
അതേസമയം, 15 വര്‍ഷം നീണ്ട ശെയ്ഖ് ഹസീനയുടെ ഭരണം അവസാനിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമായി ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വം നൊബേല്‍ ജേതാവ് മൂഹമ്മദ് യൂനുസിന് നല്‍കണമെന്ന് ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് ഷഹാബൂദ്ദീനും സൈന്യവും ഇക്കാര്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരണം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് സൈന്യം പ്രക്ഷോഭകരുമായി കൂടിക്കാഴ്ച്ച നടത്തും.
പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ജൂലൈ ആദ്യം മുതല്‍ തുടങ്ങിയ പ്രക്ഷോഭത്തിനൊടുവിലാണ് ഇന്നലെ ശെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ അവര്‍ ഇന്ത്യയിലേക്ക് കടന്നു.
അക്രമാസക്തരായ പ്രക്ഷോഭകര്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കു നേരെയും തിരിഞ്ഞു. ഇന്ത്യ ശെയ്ഖ് ഹസീനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു എന്ന വികാരം പ്രക്ഷോഭകര്‍ക്കുണ്ടെന്ന് ധക്കയിലെ സെന്റര്‍ ഫോര്‍ പോളിസി ഡയലോഗിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ദെബാരിയ ഭട്ടാചാര്യ പറഞ്ഞു. ഇന്ത്യയെയും ഹിന്ദുക്കളെയും ഒന്നായാണ് പ്രക്ഷോഭകര്‍ കാണുന്നത്. ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും നേരെ നിരവധി അക്രമങ്ങള്‍ നടന്നതായും അദ്ദേഹം ആരോപിച്ചു.
ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയ ശൈഖ് ഹസീനയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ബംഗ്ലാദേശിന്റെ സി 130 സൈനിക വിമാനത്തില്‍ സഹോദരി ശൈഖ് രിഹാനക്കൊപ്പമാണ് വൈകീട്ട് 5.36ന് ഇന്ത്യന്‍ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഹസീന എത്തിയത്.
വ്യോമസേന താവളത്തില്‍ അവര്‍ തങ്ങുന്നതിനിടെ കേന്ദ്ര വിദേശമന്ത്രി എസ്. ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജയശങ്കര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) ഡയറക്ടര്‍ ജനറല്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് നീങ്ങി. ബംഗ്ലാദേശിലേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ബംഗ്ലാദേശിലേക്കുള്ള വിമാന സര്‍വിസുകളും നിര്‍ത്തിവെച്ചു. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈകമീഷന്‍ പരിസരത്ത് സുരക്ഷ ശക്തമാക്കി.
കൂടുതല്‍ സമയം ഹസീന ഇന്ത്യയില്‍ തങ്ങില്ലെന്നും ഹിന്‍ഡന്‍ വ്യോമതാവളത്തില്‍നിന്ന് ലണ്ടനിലേക്കോ ഫിന്‍ലാന്‍ഡിലേക്കോ പോകുമെന്നുമാണ് സൂചന. പ്രോട്ടോകോള്‍ ഇല്ലാതായെങ്കിലും വിദേശ മന്ത്രാലയത്തില്‍നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ വ്യോമതാവളത്തില്‍ ഇറങ്ങാന്‍ അനുവദിച്ചത്.
Bangladesh President orders to release Khaleda Zia


