മഹാരാഷ്ട്രയില്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ച 800 വര്‍ഷം പഴക്കമുള്ള പള്ളി അടച്ചിട്ട് ജില്ലാ ഭരണകൂടം
|
മുംബൈ: മഹാരാഷ്ട്രയില്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ച 800 വര്‍ഷത്തോളം പഴക്കമുള്ള മുസ്ലിം പള്ളി ജില്ലാ ഭരണകൂടം അടച്ചിട്ടു. ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചതെന്നും പള്ളി നിലനില്‍ക്കുന്ന ഭൂമി കൈയേറ്റ പ്രദേശമാണെന്നുമുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തിന് പിന്നാലെ ജല്‍ഗോണിലെ എറാന്‍ഡോള്‍ ജുമാമസ്ജിദാണ് ജല്‍ഗോണ്‍ കലക്ടര്‍ അമന്‍ മിത്തല്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. ആരോപണത്തില്‍ വസ്തുതകള്‍ പ്രാഥമിക പരിശോധന പോലും നടത്താതെയാണ് കലക്ടര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്ന ആക്ഷേപമുണ്ട്
നിലവില്‍ രണ്ടുപേര്‍ക്ക് മാത്രം വ്യവസ്ഥകളോടെ നിശ്ചിതസമയത്ത് പ്രാര്‍ഥനനടത്താന്‍ മാത്രമാണ് അനുമതിയുള്ളത്. ഇക്കാരണത്താല്‍ കഴിഞ്ഞ വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരം ഇവിടെ നടന്നില്ല. കൂടാതെ പ്രദേശത്ത് വന്‍ പൊലിസ് സന്നാഹവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് സി.ആര്‍.പി.സി 14 പ്രകാരം നിരോധനാജ്ഞയും നിലനില്‍ക്കുകയാണ്.
ഹിന്ദുത്വ സംഘടനയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ പുരാവസ്തു വകുപ്പിനും സംസ്ഥാന വഖ്ഫ് ബോര്‍ഡിനും കലക്ടര്‍ നോട്ടീസയച്ചു. വഖ്ഫ് ട്രൈബൂണലിന്റെ നിയമപരിധിക്ക് മേലുള്ള കടന്നുകയറ്റമാണ് കലക്ടറുടെ നടപടിയെന്ന് വഖ്ഫ് ബോര്‍ഡ് ആരോപിച്ചു. വഖ്ഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മേലുള്ള പരാതികള്‍ ആദ്യം വഖ്ഫ് ട്രൈബൂണിലിനാണ് വിടേണ്ടത്. എന്നാല്‍ ഇത് ചെയ്യാതെ കലക്ടര്‍ പള്ളി അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്നാണ് ബോര്‍ഡിന്റെ വാദം.
1305ല്‍ ഇന്ത്യയില രണ്ടാമത്തെ ഖില്‍ജി ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിയാണ് പള്ളി നിര്‍മിച്ചതെന്നാണ് ചരിത്രം. കലക്ടറുടെ നടപടി ചോദ്യംചെയ്ത് പള്ളി കമ്മിറ്റിയംഗം അസ് ലം ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
Jalgaon: Based on Right-Wing Activist’s Complaint, Collector Bans Namaz at 800-Year-Old Mosque





