ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീം ഇന്ത്യക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ പാരിതോഷികം പ്രഖ്യാപിച്ചത്. ടൂർണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചുവെന്ന് ജയ് ഷാ ട്വിറ്ററിൽ കുറിച്ചു. കളിക്കാരെയും പരിശീലകരെയും മറ്റു ജീവനക്കാരെയും നേട്ടത്തിൽ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
|
ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണ് രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ടി20 കിരീടം സ്വന്തമാക്കിയത്. എതിരാളികളായ ദക്ഷിണാഫ്രിക്ക കളിയിൽ പിടിമുറുക്കുകയും ഇന്ത്യൻ ആരാധകർ പോലും പരാജയം മണക്കുകയും ചെയ്ത സമയത്താണ് ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയതും 9 റൺസിന്റെ വിജയം സ്വന്തമാക്കി 13 വർഷത്തിനു ശേഷം കിരീടം ചൂടിയതും.
മൽസരത്തിനൊടുവിൽ വിരാട് കോലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയും ടി 20 രംഗത്തു നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


