19
Jun 2023
Fri
19 Jun 2023 Fri

മൂവാറ്റുപുഴ: മുസ്‌ലിംങള്‍ മരണപ്പെട്ടാല്‍ അത് ആ മഹല്ലിലെ പള്ളിയില്‍ നിന്നും ഉച്ചഭാഷിണിയില്‍ വിളിച്ചറിയിക്കുന്ന പതിവുണ്ട്. എന്നാല്‍ ഏതു മതത്തില്‍ പെട്ടയാള്‍ മരിച്ചാലും അയാളുടെ പേരും വീട്ടുപേരും സംസ്‌കാര സ്ഥലവും സമയവുമെല്ലാം അറിയിക്കുന്ന ഒരു പളളിയുണ്ട് കേരളത്തില്‍. ജാതിക്കോ മതത്തിനോ പ്രാധാന്യം നല്‍കാതെ മനുഷ്യബന്ധത്തിനു മാത്രം പ്രാധാന്യം നല്‍കുന്ന പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് പളളി. ഇവിടത്തെ മിനാരത്തിലെ ഉച്ചഭാഷിണികളില്‍ ഇതര മതസ്ഥര്‍ മരിച്ച വാര്‍ത്തകളും അറിയിക്കും.മരിച്ച ആളുടെ ബന്ധുക്കളോ ഉത്തരവാദപ്പെട്ടവരോ പള്ളിയില്‍ വന്ന് വിവരങ്ങള്‍ എഴുതി നല്‍കിയാല്‍ മതി. സലാം തണ്ടിയേക്കല്‍ പ്രസിഡന്റായിരുന്ന രണ്ട് മാസം മുന്‍പ് സ്ഥാനമൊഴിഞ്ഞ ഭരണസമിതിയാണ് എല്ലാ മതസ്ഥരുടെയും മരണ വിവരം പള്ളിയില്‍ നിന്നറിയിക്കണം എന്ന ആശയത്തിന് അനുമതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ കബീര്‍, സെക്രട്ടറി അനസ് വാഴച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി കഴിഞ്ഞ പൊതുയോഗത്തിലാണ് വിപ്‌ളവകരമായ തീരുമാനമെടത്തത്. പളളി ഭരണസമിതിയുടെ പുതിയ തീരുമാനത്തെ ഇരുകൈകളും നീട്ടിയാണ് വിശ്വാസികളും മറ്റ് സമുദായാംഗങ്ങളും സ്വീകരിച്ചത്. മാനവിക ഐക്യവും മാറ്റിനിര്‍ത്തലില്‍നിന്നുള്ള മോചനവുമാണ് ഏറ്റവും പ്രധാനമെന്നും ലോകത്ത് എല്ലാവരുടെയും സങ്കടങ്ങള്‍ ഒന്നാണെന്നുമുള്ള സന്ദേശമാണിതെന്നും അബ്ദുള്‍ കബീര്‍ കൂട്ടിച്ചേര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക