ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ ബിഹാര്‍ സ്വദേശിയായ അസഫാക് കൊലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം. പീഡനശേഷം കുട്ടിയുടെ തന്നെ വസ്ത്രമുപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു. തുടര്‍ന്ന് കല്ലിനിടിച്ച് തല തകര്‍ത്തു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
|
കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും. ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്ന് വെള്ളിയാഴ്ചയാണ് അസഫാക് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ രാത്രി തന്നെ പിടികൂടിയെങ്കിലും ഇയാള്‍ മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവ മാര്‍ക്കറ്റിനു സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നു പ്രതിയായ അസ്ഫാകിനെ പൊലീസ് പിടികൂടിയത്. പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





