23
Feb 2023
Sat
23 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാണ്ഡിഗഡ്: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാസേനക്കാർ ചുട്ടുകൊന്ന മുസ്ലിം യുവാക്കളുടെ കുടുംബത്തെ സി.പി.എം നേതാവ് വൃന്ദാകാരാട്ട് സന്ദർശിച്ചു. ഹരിയാനയിലെ ഭിവാനി ജില്ലയിൽ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗോപാൽഗഡ് സ്വദേശികളായ ജുനൈദ് (35) നാസിർ (25) എന്നിവരുടെ വീടുകളാണ് വൃന്ദ മറ്റ് സി.പി.എം നേതാക്കൾക്കൊപ്പം വന്ന് സന്ദർശിച്ചത്. കൊലപാതകത്തെ ശക്തമായി അഫലപിച്ച വൃന്കാരാട്ട്, കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് സി.പി.എം ഉറപ്പാക്കുമെന്നും അറിയിച്ചു.

സംഭവത്തിൽ ബജ്‌റംഗ്ദൾ ജില്ലാ കോർഡിനേറ്ററും ഗോരക്ഷാസേന തലവനുമായ മോഹിത് എന്ന മോനു മനേസർ, ബജ്‌റംഗ്ദൾ പ്രവർത്തരരായ അനിൽ, ലോകേഷ് സിഗ്ല, ശ്രീകാന്ത്, റിങ്കു സൈനി എന്നിവർക്കെതിരേ കേസെടുത്തിരുന്നു. ഐ.പി.സിയിലെ 143(നിയമവിരുദ്ധമായി സംഘം ചേരൽ), 365 (തട്ടിക്കൊണ്ടുപോകൽ), 367 (തട്ടിക്കൊണ്ടുപോയ ശേഷം മുറിവേൽപ്പിക്കൽ), 368(തടഞ്ഞുവയ്ക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

കഴിഞ്ഞദിവസമാണ് ജുനൈദും നാസിറും കൊല്ലപ്പെട്ടത്. രണ്ടുപേരെയും ഇവർ സഞ്ചരിച്ച ബൊലെറോ ജീപ്പ് തടഞ്ഞുവച്ച് മർദിച്ച ശേഷം അതേ വാഹനത്തിലിട്ട് ചൂവനോടെ ചുട്ടുകൊല്ലുകയായിരുന്നു. വാഹനത്തിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാഹനവും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് ഗോരക്ഷാസേനക്കാർ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഭിവാനിയിൽ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു.