ബംഗളൂരു: ചിക്കബെല്ലാപൂരില്‍ ജോലി തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ ചിക്കബെല്ലാപൂര്‍ സിറ്റി സ്വദേശികളായ സിക്കന്ദര്‍ ബാബ(38) ജനാര്‍ദനാചാരി(37) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
|
ചിക്കബെല്ലാപൂര്‍ നഗരത്തിലേക്കുള്ള മഞ്ചേനഹള്ളി റോഡിലാണ് സംഭവം. ജോലി തേടി എത്തിയ യുവതി മഞ്ചേനഹള്ളിയിലേക്ക് നടക്കുകയായിരുന്നു. പ്രതികളിലൊരാളായ സിക്കന്ദറിനോട് വഴി ചോദിക്കുകയും സിക്കന്ദര്‍ തന്റെ ബൈക്കില്‍ ലിഫ്റ്റ് നല്‍കുകയും ചെയ്തു. ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി തന്റെ സുഹൃത്ത് ജനാര്‍ദ്ദനാചാരിയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ അടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍ ഇറക്കിവിട്ട ശേഷം പ്രതി രക്ഷപ്പെട്ടു. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനിതാ പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചിക്കബെല്ലാപൂര്‍ വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണ കമ്മലുകള്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.





