24
Oct 2024
Wed
24 Oct 2024 Wed
Akhilesh Yadav

ന്യൂദല്‍ഹി: ബഹ്റൈച്ചില്‍ അടുത്തിടെ നടന്ന വര്‍ഗീയ കലാപത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. (bjp-behind-bahraich-riots: akhilesh-yadav) ജര്‍മന്‍ സ്വേച്ഛാധിപതി ഹിറ്റ്ലറുടെ കാലത്ത് കലാപകാരികള്‍ക്ക് അക്രമം നടത്താന്‍ സ്വാതന്ത്ര്യം നല്‍കിയത് പോലെ ബഹ്റൈച്ച് കലാപത്തിലും ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയുടെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബഹ്റൈച്ചില്‍ കലാപം ഉണ്ടാക്കിയത് ബി.ജെ.പി നേതാക്കളാണ്, കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയതിന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ എം.എല്‍.എ ഇപ്പോള്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നു,’- അദ്ദേഹം പറഞ്ഞു.

ഇങ്ങനെയാണ് ഹിറ്റ്ലര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഹിറ്റ്ലര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് യൂണിഫോം ധരിച്ച് മുന്നണിയിലേക്ക് അയച്ചിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസിനെ നീക്കം ചെയ്യുകയും കലാപം നടത്താന്‍ അനുവദിക്കുകയും ചെയ്തു,’

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മറുപടിയില്ലാത്തതിനാലാണ് ബി.ജെ.പി ഇത്തരം കലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Bahraich clashes

ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി എം.എല്‍.എ ശലഭ് മണി ത്രിപാഠി രംഗത്തെത്തിയതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം.

ബഹ്റൈച്ചില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് വിടുന്ന മുസ്ലിം മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ഡിയോറിയയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുമാണ് ശലഭ് മണി ത്രിപാഠി.

ഒക്ടോബര്‍ 13ന് വൈകുന്നേരം ബഹ്റൈച്ചിലെ മഹാസി തഹ്സിലിലെ മഹാരാജ്ഗഞ്ച് പ്രദേശത്തുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഗോപാല്‍ മിശ്ര എന്ന ഹിന്ദു യുവാവ് വെടിയേറ്റ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം വീടിന് മുകളില്‍ കെട്ടിയ പച്ചക്കൊടി അഴിച്ചുമാറ്റിയതിന് പിന്നാലെയാണ് ഗോപാല്‍ മിശ്ര വെടിയേറ്റു മരിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക