കൊൽക്കത്ത: ബിജെപി എംപിയും പാര്‍ട്ടിയുടെ ബെംഗാളിലെ മാല്‍ഡയില്‍ നിന്നുമുള്ള ലോക്സഭാ സ്ഥാനാര്‍ഥിയുമായ ഖഗന്‍ മുർമൂ പ്രചരണത്തിനിടെ യുവതിയെ ചുംബിച്ചു വിവാദത്തിൽ. യുവതിയുടെ കവിളില്‍ അണ് ചുംബിച്ചത്. മണ്ഡലത്തിലെ ചഞ്ചലിലെ ശ്രീഹിപൂര്‍ ഗ്രാമത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. ഖാഗന്‍ മുര്‍മു സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ പ്രചരിക്കുന്നുണ്ട്.
|
സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി. ‘നിങ്ങള്‍ ഇപ്പോള്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഞങ്ങള്‍ വ്യക്തമാക്കാം. അതെ, ഇത് ബിജെപി എംപിയും മാള്‍ഡ ഉത്തര്‍ സ്ഥാനാര്‍ത്ഥിയുമായ ഖഗന്‍ മുര്‍മു ആണ്. തന്റെ പ്രചാരണ പാതയില്‍ ഒരു സ്ത്രീയെ ചുംബിക്കുന്നു. വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന നേതാക്കള്‍ വരെയുള്ള പാര്‍ട്ടിയാണത്. ബിജെപി ക്യാമ്പില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ല. അവര്‍ അധികാരത്തില്‍ വന്നാല്‍ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിക്കുക- വീഡിയോ പങ്കുവച്ചു തൃണമൂല്‍ കോണ്‍ ഗ്രസ് ട്വീറ്റ് ചെയ്തു.
വോട്ട് യാചിക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കിലവിജയിച്ചതിന് ശേഷം ബിജെപിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മാള്‍ഡ ജില്ല വൈസ് പ്രസിഡന്റ് ദുലാല്‍ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
സംഭവം വിവാദമായതോടെ
യുവതിയെ തന്റെ കുട്ടിയെ പോലൈ കണ്ടാണ് ചുംബിച്ചതെന്ന് മുര്‍മു പ്രതികരിച്ചു. ‘ഒരു കുട്ടിയെ ചുംബിക്കുന്നതില്‍ തെറ്റില്ല. ഇത് തികച്ചും അടിസ്ഥാന ഗൂഢാലോചനയാണ്- അദേഹം പറഞ്ഞു.
സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പരാതി ഇല്ലെന്ന് യുവതി പറഞ്ഞു. പുരുഷന്‍ തന്റെ മകളെപ്പോലെ സ്ത്രീയെ ചുംബിച്ചാല്‍ കുഴപ്പമില്ലെന്ന് യുവതി പറഞ്ഞു. ആ സമയം എന്റെ അച്ഛനും അമ്മയും ഒപ്പം ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
BJP candidate kisses woman in Bengal during campaign





