26
Jul 2025
Tue
26 Jul 2025 Tue
Mangaluru: BJP leader's son absconds after impregnating classmate; victim delivers baby boy

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ വിദ്യാര്‍ഥിനി പ്രസവിച്ചത് സംസ്ഥാനരാഷ്ട്രീയത്തില്‍ വന്‍ കോലിളക്കം ഉണ്ടാക്കുന്നു. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ കോളേജിലെ വിദ്യാര്‍ത്ഥിനി ആണ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് റാവുവിന്റെ മകനും പെണ്‍കുട്ടിയുടെ സഹപാഠിയുമായ കൃഷ്ണ റാവു എന്ന പ്രതി ഇപ്പോള്‍ ഒളിവിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃഷ്ണ റാവുവും ഇരയും പുത്തൂരിലെ ഹൈസ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ പഠനം തുടരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയത്തിന്റെ മറവില്‍ കൃഷ്ണ ഈ ബന്ധം മുതലെടുത്ത് പെണ്‍കുട്ടിയുമായി ശാരീരിക അടുപ്പം വളര്‍ത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

2024 ഒക്ടോബര്‍ 11 ന് വീട്ടില്‍ ആരുമില്ല എന്ന വ്യാജേന കൃഷ്ണ ഇരയെ തന്റെ വസതിയിലേക്ക് ക്ഷണിച്ച് പീഡിപ്പിച്ചതായാണ് പരാതി. 2025 ജനുവരിയില്‍ വീണ്ടും ലൈംഗികാതിക്രമം നടന്നു.

ഇര കൃഷ്ണയെ ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. പിന്തുണ നല്‍കുന്നതിനോ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമ്മതിക്കുന്നതിനോ പകരം, കൃഷ്ണ അവളെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. വൈകാരിക ആഘാതവും സാമൂഹിക സമ്മര്‍ദ്ദവും നേരിട്ട പെണ്‍കുട്ടി ഒടുവില്‍ ജൂണ്‍ 24 ന് രാത്രി പുത്തൂര്‍ വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കുകയും ഔപചാരികമായി പരാതി നല്‍കുകയുമായിരുന്നുവെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷ്ണയാണ് പിതാവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാണെന്ന് കുടുംബം പറഞ്ഞു. എന്നാല്‍, ജഗന്നിവാസ റാവു പരിശോധനയെ എതിര്‍ക്കുകയും പകരം കുട്ടി തന്റേതല്ലെന്ന് മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നില്‍ കൃഷ്ണന്‍ സത്യം ചെയ്യാന്‍ മകനോട് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്.

അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 64(1), 69 വകുപ്പുകള്‍ പ്രകാരം ബിജെപി നേതാവിന്റെ മകനെതിരെ കേസെടുത്തിട്ടുണ്ട്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ കൃഷ്ണ റാവു എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഒരു കെണി ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇരയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കണമെന്നും പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ആക്ടിവിസ്റ്റും രംഗത്തുവന്നു. വിഷയം കോണ്‍ഗ്രസും ഏറ്റെടുത്തിട്ടുണ്ട്.

A pregnant student gave birth to a baby boy at a private hospital in Puttur, in a case where a man allegedly developed a physical relationship with her on the promise of marriage and later refused to marry her after she became pregnant. The accused, Krishna J Rao, son of BJP leader Jagannivas Rao, has already been booked under charges of rape and breach of trust at the Puttur Women’s Police Station. Following the filing of the complaint, Krishna has gone absconding.