ഭോപാൽ: ബിജെപി നേതാവിന്റെ മകനടക്കമുള്ള നാലംഗസംഘം യുവതിയെയും പ്രായപൂർത്തിയാവാത്ത സഹോദരിയെയും കൂട്ടബലാൽസംഗം ചെയ്തു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം. ബലാൽസംഗത്തിനിരയായ പെൺകുട്ടികളിലൊരാൾ ജീവനൊടുക്കാൻ ശ്രമിച്ചു.
|
ബിജെപി ജില്ലാ നേതാവിന്റെ മകനടക്കമുള്ളവർക്കെതിരേയാണ് പെൺകുട്ടികൾ പരാതി നൽകിയത്. പ്രതികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. ഇതിനു പിന്നാലെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരകളും പ്രതികളും വിദ്യാർഥികളാണ്. ഉന്നാവോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികൾ താമസിക്കുന്നത്.
വീട്ടിൽ കയറിയാണ് പ്രതികൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. ഇതിനു ശേഷമാണ് പെൺകുട്ടികളിലൊരാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. ഒളിവിൽ പോയ പ്രതികളെക്കുറിച്ചു വിവരം തരുന്നവർക്ക് പൊലീസ് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





