14
Aug 2024
Wed
14 Aug 2024 Wed
ramesh pisharady at kc venugopal election campaign

ന്യൂഡൽഹി: ലോക്സഭയിലേക്ക് മത്സരിക്കാനായി കോൺഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് ഈ സീറ്റില്‍ l വിജയിച്ചത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ഈ സീറ്റില്‍ ബിട്ടുവടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. ബി.ജെ.പി. ഡമ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് രവ്‌നീത് സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. KC കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ കോൺഗ്രസ് അംഗസംഖ്യ 85 ആയി ഉയർന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026 വരെ കാലാവധിയുണ്ടായിരുന്ന രാജ്യസഭ അംഗത്വം ആണ് കെ.സി വേണുഗോപാല്‍ രാജിവെച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു. രണ്ട് വര്‍ഷം കൂടി കാലാവധിയുള്ള രാജ്യ സഭ സീറ്റ് രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

KC യുടെ സീറ്റിലെ അടക്കം ഒമ്പത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളിൽ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ NDAക്ക് രാജ്യസഭയിൽ ഭൂരിപക്ഷമായി. ഒമ്പത് പേർ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ അംഗബലം 96 ആയി ഉയരുകയും ചെയ്തു. 112 ആണ് NDA യൂടെ ഇപ്പോഴത്തെ അംഗബലം. കൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയും മുന്നണിക്കുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ NDA യുടെ ആകെ ശേഷി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 119 ലെത്തും.

പാർലമെൻ്റിൻ്റെ ഉപരിസഭയായ
രാജ്യസഭയിൽ ആകെ 245 സീറ്റുകളാണുള്ളത്. ഇതിൽ ജമ്മു കാശ്മീരിൽ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങൾക്കുള്ള നാലും സീറ്റുകൾ അടക്കം എട്ട് സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാൽ രാജ്യസഭയിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഇതാണ് ഉപ്പോൾ NDA നേടിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

അസമിൽ നിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറിൽ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയിൽ നിന്ന് കിരൺ ചാധരി, മധ്യപ്രദേശിൽ നിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയിൽ നിന്ന് ധിര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്ന് മമത മൊഹന്ത, രാജസ്ഥാനിൽ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയിൽ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.

കോൺഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വി തെലങ്കാനയിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീലും ബിഹാറിൽ നിന്ന് ആർഎൽഎമ്മിൻ്റെ ഉപദേന്ദ്ര കുശ്വാഹയും വിജയിച്ചിട്ടുണ്ട്.

രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നത് വിവാദ ബില്ലുകൾ പാസ്സാക്കി എടുക്കാൻ NDAയെ സഹായിക്കും.