15
Jan 2025
Sat
15 Jan 2025 Sat
bollywood actress Mamta Kulkarni takes Sanyas

ബോളിവുഡ് മുന്‍ താരവും മോഡലുമായ മംമ്ത കുല്‍ക്കര്‍ണി സന്ന്യാസം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെയാണ് താരം സന്യാസം സ്വീകരിച്ചത്. ശ്രീ മാ മംമ്ത നന്ദഗിരി എന്ന പേരിലായിരിക്കും ഇനി താന്‍ അറിയപ്പെടുകയെന്നും അവര്‍ അറിയിച്ചു.(bollywood actress Mamta Kulkarni takes Sanyas)

whatsapp ബോളിവുഡ് താരം മംമ്ത കുല്‍ക്കര്‍ണി സന്ന്യാസം സ്വീകരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ജനുവരി 29ന് നടക്കുന്ന മൗനി അമാവാസി സ്നാനത്തില്‍ അവര്‍ പങ്കെടുക്കും. നിരവധി സന്യാസികളുടെയും ഭക്തരുടെയും സാന്നിധ്യത്തില്‍ നടന്ന ഒരു പരമ്പരാഗത ചടങ്ങില്‍വെച്ച് ദുഗ്ധാഭിഷേകം(പാല്‍ അര്‍പ്പിക്കല്‍) നടത്തുകയും കുല്‍ക്കര്‍ണിയെ ത്രിപാഠി കിരീടധാരണം നടത്തുകയും ചെയ്തു.

ഗുരു ചൈതന്യ ഗഗന്‍ ഗിരിയില്‍ നിന്ന് 23 വര്‍ഷം മുമ്പ് താന്‍ ദീക്ഷ സ്വീകരിച്ചിരുന്നതായും ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് താന്‍ കടക്കുകയാണെന്നും അവര്‍ പറഞ്ഞു.

\