മറാക്കാന: ലോകകപ്പ് ലാറ്റിന്‍ അമേരിക്കാ യോഗ്യതാ മല്‍സരത്തിലെ അര്‍ജന്റീന- ബ്രസീല്‍ പോരാട്ടത്തില്‍ സംഘര്‍ഷം.ബ്രസീലില്‍ ഇന്ന് നടന്ന മത്സരമാണ് സംഘര്‍ഷം കൊണ്ട് വിവാദമായത്. ഇന്ന് മത്സരം ആരംഭിക്കുന്നത് മുമ്പ് അര്‍ജന്റീന ആരാധകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത് വലിയ അനിശ്ചിതത്വം ഉണ്ടാക്കി. അര്‍ജന്റീന ആരാധകരെ പോലീസ് ആക്രമിക്കുകയും നിരവധി അര്‍ജന്റീന ആരാധകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
|
മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ദേശീയഗാനം പാടുന്ന സമയത്ത് ആയിരുന്നു ആക്രമണം. ഈ ആക്രമണം കണ്ട് അര്‍ജന്റീന താരങ്ങളും ആക്രമണം തടയാനായി ഗ്യാലറിയിലേക്ക് നടന്നു. മെസ്സി അടക്കമുള്ള താരങ്ങള്‍ ഇടപെട്ടാണ് ആക്രമണം അവസാനിപ്പിച്ചത്. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് പോലീസിനെ തടയാന്‍ വേണ്ടി ഗാലറിയിലേക്ക് കയറുന്നതും കാണാനായി. ബ്രസീലിയന്‍ താരങ്ങളും പോലീസിനോട് ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ചില ബ്രസീല്‍ ആരാധകരും പോലീസ് ലാത്തി ഉപയോഗിച്ച് അര്‍ജന്റീന ആരാധകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
ഇതേ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം അര്‍ജന്റീന കളിക്കാന്‍ താല്പര്യമില്ല എന്നു പറഞ്ഞ് കളം വിട്ടു. പിന്നീട് ചര്‍ച്ച ചെയ്താണ് അര്‍ജന്റീന വീണ്ടും കളത്തിലേക്ക് തിരികെ എത്തിയത്. നിരവധി അര്‍ജന്റീന ആരാധകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കാലത്തും അര്‍ജന്റീന ബ്രസീലില്‍ എത്തുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അവസാനമായി അര്‍ജന്റീന ബ്രസീലിലെത്തിയ സമയത്ത് ഗവണ്‍മെന്റ് അധികൃതര്‍ ഇടപെട്ട് കോവിഡ് സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞു നിരവധി താരങ്ങളെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് മല്‍സരം തന്നെ ഒഴിവാക്കിയിരുന്നു.


