BSNL Deepawali bonanza offer രാജ്യത്തിന്റെ സ്വന്തം ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ പോകുന്നുവെന്ന വാര്‍ത്തകളായിരുന്നു കുറച്ച് കാലങ്ങളായി പുറത്തുവന്നിരുന്നത്. എന്നാല്‍ അവര്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി വമ്പന്‍ ദിപാവലി ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്
|
ബിഎസ്എന്‍എല്‍ 4ജി ഈയിടെ റോളൗട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി കമ്പനി എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് ആണ് ഫോര്‍ജി സേവനം പ്രഖ്യാപിച്ചത്.
ദീപാവലി ബൊണാന്‍സ എന്ന പേരിലുള്ള ഓഫറില്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് വെറും 1 രൂപ ചെലവില്‍ ഒരു മാസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഇന്റര്‍നെറ്റടക്കം ലഭ്യമാവും. ഡാറ്റാ സേവനങ്ങള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഒരു മാസത്തേക്ക് ലഭിക്കും.
ALSO READ: മലപ്പുറത്ത് യുവാവിനെ കാട് വെട്ടുന്ന യന്ത്രം കൊണ്ട് കഴുത്തറുത്ത് കൊന്നു
നവംബര്‍ 15 വരെ ഇത്തരത്തില്‍ ഓഫര്‍ കിട്ടും. സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതലാണ് ഓഫര്‍ ലഭ്യമാവുക. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററുകളെ സമീപിച്ചാല്‍ ഓഫര്‍ ലഭ്യമാവും. കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ആഗസ്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ പ്ലാന്‍ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ഗതിയില്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാന്‍ വരിക്കാര്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് ചുരുങ്ങിയത് 200 രൂപ ചെലവ് വരും.
ബിഎസ്എന്‍എല്‍ അടുത്ത കാലത്ത് വയര്‍ലസ് വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് കൈവരിച്ചിരുന്നു. 13.8 ലക്ഷം പുതിയ ഉപയോക്താക്കളാണ് ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുത്തത്. നാല് മുതല്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ 5ജിയിലേക്ക് മാറാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.





