29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
malappuram 40 year old killed

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍(40) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ പ്രവീണിനെ മൊയ്തീന്‍ നടുറോഡിലിട്ട് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രവീണും മൊയ്തീനും തമ്മില്‍ നേരത്തേയും തര്‍ക്കവും വൈരാഗ്യവുമുണ്ടായിരുന്നതായാണ് വിവരം.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement