വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ഇതിനെ മറികടക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്ന എജ്യു ആപ് ബൈജൂസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുമായി കൈകോര്‍ക്കുന്നു. ബൈജൂസിന്റെ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സംരംഭത്തിന്റെ ആഗോള അംബാസഡറായാണ് മെസ്സിയെ നിയോഗിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ മെസ്സി ബൈജൂസുമായി ഒപ്പുവച്ചു. ലയണല്‍ മെസ്സിയെ തങ്ങളുടെ ആഗോള അംബാസഡറായി നിയോഗിച്ചതിലും അദ്ദേഹവുമായി സഹകരിക്കാന്‍ കഴിയുന്നതിലും സന്തോഷവും അഭിമാനവുമുണ്ടെന്ന് ബൈജൂസ് പ്രസ്താവനയില്‍ അറിയിച്ചു.
|
55 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ബൈജൂസിന്റെ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ പദ്ധതി. വന്‍തോതില്‍ മാര്‍ക്കറ്റിങ്ങിനായി പണം ചെലവഴിക്കുന്ന ബൈജൂസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സറായതിനു പുറമേ ഫിഫ ഖത്തര്‍ ലോകകപ്പിന്റെയും ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരുന്നു.
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബൈജൂസില്‍ നിന്ന് കൂട്ടത്തോടെ പുറത്താക്കപ്പെടുന്ന ജീവനക്കാരും കമ്പനിയുടെ നടപടിക്കെതിരേ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മാനേജ്‌മെന്റ് തങ്ങളെ റോബോട്ടുകളായാണ് കാണുന്നതെന്നും കൊടിയ മാനസികസമ്മര്‍ദ്ദമാണ് അനുഭവിച്ചിരുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.
അതേസമയം കമ്പനിയോട് അസൂയയുള്ളവരുടെ പ്രചാരണമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നതെന്നാണ് ഇതിനു മറുപടിയായി ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ പ്രതികരിച്ചത്. അതിവേഗം വളര്‍ച്ചയിലെത്തിയ ബൈജൂസ് ബ്ലേഡ് മാഫിയയേക്കാള്‍ മോശമായാണ് പണംപിടിച്ചുപറിക്കുന്നതെന്ന് ആപ്ലിക്കേഷന്‍ വാങ്ങിയ നിരവധി വിദ്യാര്‍ഥികളുടെ മാതാപിതാക്കളും പരാതിപ്പെട്ടുവരികയാണ്.
ആഗോളസ്ഥലത്തില്‍ വലിയ സ്വീകാര്യതയുള്ള മെസ്സിയെപ്പോലൊരാളെ തങ്ങളുടെ ആഗോളബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ നഷ്ടംനികത്തി കൂടുതല്‍ വളര്‍ച്ച കൈവരിക്കാമെന്നാണ് ബൈജൂസിന്റെ പ്രതീക്ഷ.



