21
Mar 2023
Sun
21 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: വീട് നിർമാണത്തിനായി വിളിച്ചുവരുത്തിയ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ ഷീബ (രതിമോൾ-49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ ധൻസ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും ഷീബയുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്.

റൂഫ് വർക്ക് ജോലി ചെയ്യുന്ന യുവാവിനെ ഷീബയുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ സമയം വീട്ടുകാർ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്നും പറഞ്ഞ് ഇയാളെ ഷീബ അടുത്ത മുറിയിൽ ഇരുത്തി. തുടർന്ന് രഞ്ജിനി നഗ്നയായി മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തുകയുമായിരുനു. ശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, അത് താൻ കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് പലപ്പോഴായി ഷീബയും ഇവരുടെ ഫോണിൽ നിന്ന് ധൻസും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത.്

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക