23
Nov 2024
Sun
23 Nov 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചതിൻ്റെ പേരിൽ നടനും ബിജെപി നേതാവുമായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പോലീസില്‍ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ അഡ്വ . വി.ആര്‍. അനൂപാണ് പരാതിക്കാരന്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ BJP കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. പരാതിക്കാരനായ വി.ആര്‍. അനൂപിന്റെ മൊഴി പോലിസ് രേഖപ്പെടുത്തും. ഇതോടെ ഇന്ന് സുരേഷ് ഗോപിയ്ക്കെതിരെ എടുക്കുന്ന രണ്ടാമത്തെ കേസ് ആണിത്.

തൃശ്ശൂർ പൂരം കലക്കിയതിൻ്റെ പേരിൽ ആണ് നേരത്തേ കേസ് എടുത്തത്.
പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് ആണ് കേസ്. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് നടപടി സ്വീകരിച്ചത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പൊലീസ് എഫ്‌ഐആരറിൽപറയുന്നത്. സുരേഷ് ഗോപിക്കു പുറമെ, അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഐപിസി 279,34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമം 179, 184, 188, 192 വകുപ്പുകള്‍ ഇന്നു പുലര്‍ച്ചെ സുരേഷ് ഗോപിക്കെതിരെ പൊലീസ് തയറാക്കിയി എഫ്‌ഐആറിൽ ഉളളത്.

ജനത്തിരക്കിനിടെ മനുഷ്യജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സ് സഞ്ചരിച്ചു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആര്‍ പറയുന്നു.