പത്തനംതിട്ട: നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. (Case filed against student who appeared for NEET exam with fake hall ticket) പരീക്ഷാ കേന്ദ്രം ഒബ്സര്‍വറുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
|
പരീക്ഷയ്ക്കിടെ എക്സാം ഇന്‍വിജിലേറ്ററിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരാണ് സംശയത്തിനിടയാക്കിയത്. പത്തനംതിട്ടയിലെ തൈക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയിരുന്ന പരീക്ഷാകേന്ദ്രം.
വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹാള്‍ടിക്കറ്റിന്റെ ഒരുഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരുമാണ് രേഖപ്പെടുത്തിയിരുന്നത്. ഹാള്‍ ടിക്കറ്റ് നല്‍കിയതി അക്ഷയസെന്റര്‍ ജീവനക്കാരിയാണെന്നാണ് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നത്.
പാറശാല സ്വദേശിയായ വിദ്യാര്‍ഥിയാണ് വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയത്. ആദ്യപരിശോധയില്‍ തന്നെ സംശയം തോന്നിയെങ്കിലും പരീക്ഷ എഴുതാന്‍ അനുവദിച്ചു. വിശദമായ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഹാള്‍ടിക്കറ്റിന്റെ പകുതി ഭാഗം മറ്റൊരു വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ ആയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെയ്യാറ്റിന്‍ കരയിലെ അക്ഷയ സെന്ററില്‍ ആണ് അപേക്ഷിച്ചതെന്ന് അമ്മ പറഞ്ഞു. അവിടുത്തെ ജീവനക്കാരിയാണ് ഹാള്‍ ടിക്കറ്റ് കൈമാറിയത്
എവിടെയാണ് തട്ടിപ്പ് നടന്നത് എന്നതില്‍ വിശദ പരിശോധന വേണ്ടിവരും. പത്തനംതിട്ടയിലെ മറ്റൊരു സ്‌കൂളാണ് സെന്റര്‍ നല്‍കിയിരുന്നത്. ഒരുലക്ഷത്തോളം ചെലവിട്ട് വിദ്യാര്‍ഥി നീറ്റ് പരീക്ഷാ പരിശീലനവും നേടിയിരുന്നു.
പിഴവ് ആദ്യം തിരിച്ചറിയാതിരുന്നതിലും അരമണിക്കൂര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലും പരീക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടോ എന്നും പരിശോധിക്കേണ്ടി വരും.


