16
Sep 2023
Sat
16 Sep 2023 Sat

കൊച്ചി: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. കാസര്‍കോട് ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.