ആലപ്പുഴ: പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് ദലിത് വിദ്യാര്‍ഥിക്ക് നേരെ അധ്യാപകര്‍ ജാതി അധിക്ഷേപം നടത്തിയതായി പരാതി.( Caste abuse by teachers against a student in Alappuzha) ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
|
സ്‌കൂളിലെ പൊതുടാപ്പില്‍നിന്ന് വെള്ളം കുടിച്ച വിദ്യാര്‍ഥിയോടെ നിന്നെയൊക്കെ കണ്ടാല്‍ അറപ്പ് തോന്നുമെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. ഇതുകണ്ട വിദ്യാര്‍ഥിയുടെ ഇരട്ട സഹോദരന്‍ വിഷയത്തില്‍ പ്രതികരിച്ചു.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് പുറത്താക്കിയെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ഥിയുടെ പഠനം മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടിരിക്കുകയാണ്.
പിടിഎ ഉറപ്പുനല്‍കിയിട്ടും തിരിച്ചെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ഒരേ ഛായയുള്ളവര്‍ സ്‌കൂളില്‍ പഠിക്കേണ്ടെന്ന വിചിത്രവാദമാണ് പ്രിന്‍സിപ്പല്‍ പറയുന്നതെന്നും മാതാവ് ചൂണ്ടിക്കാട്ടി. ഇരട്ട കുട്ടികള്‍ ഒരേ സ്‌കൂളില്‍ പഠിച്ചാല്‍ ആള്‍മാറാട്ടം നടത്തുമെന്നായിരുന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞത്.
ആദ്യദിവസം മുതല്‍ അധിക്ഷേപം നേരിടുകയാണെന്ന് വിദ്യാര്‍ഥി പറഞ്ഞു. നീ ക്വട്ടേഷനു വന്നതാണോ എന്നാണ് ആദ്യദിവസം തന്നെ അധ്യാപിക ചോദിക്കുന്നത്. വേറെ അധ്യാപിക മറ്റു വിദ്യാര്‍ഥികളില്‍നിന്ന് മാറ്റിയിരുത്തി. ഒരു ബെഞ്ചില്‍ തനിക്ക് തനിച്ച് ഇരിക്കേണ്ടി വന്നതായി വിദ്യാര്‍ഥി പറയുന്നു.
പിന്നീടാണ് പൊതുടാപ്പില്‍നിന്ന് വെള്ളം കുടിക്കാന്‍ പോകുന്നത്. കുടിക്കുന്ന ഗ്ലാസ് വൃത്തികേടായി കിടക്കുന്നതിനാല്‍ ടാപ്പിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള ചെറിയ പൈപ്പ് വായിലേക്ക് വച്ചാണ് എല്ലാ കുട്ടികളും വെള്ളം കുടിച്ചിരുന്നത്. അതേ രീതിയിലാണ് താനും കുടിച്ചതെന്ന് വിദ്യാര്‍ഥി പറയുന്നു. ഇത് കണ്ട അധ്യാപിക ദേഷ്യപ്പെട്ടു. നീ വായയില്‍ വെച്ച വെള്ളം ആരെങ്കിലും കുടിക്കുമോ, നിന്നെ കണ്ടാല്‍ തന്നെ അറപ്പ് തോന്നുമെന്നും ഇവര്‍ പറഞ്ഞു. ഇത് കേട്ട് താന്‍ അധ്യാപികയോട് ദേഷ്യപ്പെട്ടെന്നും വിദ്യാര്‍ഥി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





