16
Jul 2023
Sat
16 Jul 2023 Sat

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ഏകസിവില്‍കോഡ് രാജ്യവ്യാപകമായി എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പൊതുവായ നിയമമായിരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ നടപടി. ക്രിസ്ത്യന്‍, ഗോത്ര വിഭാഗങ്ങളെ ഏക വ്യക്തിനിയമത്തിന്റെ (യുസിസി) പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിസ്ത്യന്‍, ഗോത്രവിഭാഗങ്ങള്‍ക്കു പ്രാധാന്യമേറെയുള്ള നാഗാലാന്‍ഡില്‍നിന്നു 12 പ്രതിനിധി സംഘം കഴിഞ്ഞദിവസം അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. യുസിസി നീക്കത്തില്‍ ക്രിസ്ത്യന്‍, ഗോത്ര മേഖലകളെ ഒഴിവാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുവെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്നാണു നാഗാലാന്‍ഡ് സര്‍ക്കാരിന്റെ പ്രതികരണം. എന്നാല്‍, സര്‍ക്കാരില്‍നിന്നു സ്ഥിരീകരണമില്ല.

ഏകസിവില്‍കോഡിനെ കുറിച്ച് ഗോത്രവിഭാഗങ്ങള്‍ക്കിടയിലുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചതായി മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലുള്ള നാഗാലാന്‍ഡ് സംഘം അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക