20
May 2026
Sat
20 May 2026 Sat
chance for heavy rain for four days in Kerala

സംസ്ഥാനത്ത് മെയ് ആറാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ ബുധനാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ALSO READ: ഇറാനെതിരായ യുദ്ധം ആന മണ്ടത്തരം; തലയൂരാനാവാതെ ട്രംപ്; യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡ് പശ്ചിമേഷ്യ വിടുന്നു