21
May 2025
Mon
21 May 2025 Mon
Chief Minister Pinarayi Vijayan has criticized acupuncture treatment.

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിറ്റൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മലപ്പുറത്ത് അക്യുപങ്ചര്‍ ചികിത്സകാരണം വീട്ടിലെ പ്രസവത്തില്‍ മരിച്ച സ്ത്രീയെക്കുറിച്ച് പരാമര്‍ശിക്കവെയാണ് അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരേ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്.

അക്യുപങ്ചര്‍ ചികിത്സ പോലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണ്. വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നതുള്‍പ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുകയാണ്. അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണ്. ഇവയ്‌ക്കെതിരേ ഒറ്റക്കെട്ടായി സമൂഹം നില്‍ക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവന്‍ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓര്‍മ വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ വിരുദ്ധത പോലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടടുപ്പിക്കുന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അശാസ്ത്രീയതക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ എന്ന യുവതി അക്യുപങ്ചര്‍ ചികിത്സയിലായിരുന്നു പ്രസവം നടത്തിയത്. വീട്ടില്‍ തന്നെ അശാസ്ത്രീയമായി നടത്തിയ പ്രസവത്തിനിടയില്‍ ആണ് അസ്മ മരണപ്പെട്ടത്. അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീന്‍ അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന ആളായിരുന്നു.

Chief Minister Pinarayi Vijayan has criticized acupuncture treatment.