കിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കും: ഛത്തീസ്ഗഡ് മുഖ്യമന്ത്രി
|
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും മിഷനറിമാരുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇത് തടയാനായി പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പി നേതാവായ മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍: ‘ക്രിസ്ത്യന്‍ മിഷനറിമാര്‍ ഛത്തീസ്ഗഡില്‍ വളരെ സജീവമാകുന്നുണ്ട്. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ അവര്‍ ആധിപത്യം പുലര്‍ത്തുന്നു. മതപരിവര്‍ത്തനവും വര്‍ധിക്കുന്നുണ്ട്. ഇതെല്ലാം ഉടന്‍ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി പ്രാപിക്കുകയും ചെയ്യും’.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശീല്‍ ആനന്ദ് ശുക്ല രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണകാലത്തും മുന്‍ ബി.ജെ.പി സര്‍ക്കാരുകളുടെ കാലത്തും നിര്‍മ്മിച്ച ചര്‍ച്ചുകളുടെ എണ്ണത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ അദ്ദേഹം ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിച്ചു. ഉത്തരേന്ത്യേയിലെ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ കൂടിവരുന്നതിനിടെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന.





