13
Jan 2026
Fri
13 Jan 2026 Fri
couples killed by set ablaze their home

ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികളെ വീടിനു തീയിട്ടു ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍-അമൃതം ദമ്പതികളാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി പുലര്‍ച്ചയാണ് സംഭവം. കൃഷി ചെയ്യാന്‍ പാട്ടത്തിനെടുത്ത ഭൂമിയോടു ചേര്‍ന്ന വീട്ടിലായിരുന്നു ഇരുവരും ഉറങ്ങിയിരുന്നത്. പുലര്‍ച്ചെയാണ് തീ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി തീയണച്ചെങ്കിലും അപ്പോഴേക്കും ഇരുവരും വെന്തുമരിച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്താന്‍ കാരണമായത്.

ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ഏതാനും മാസം മുമ്പാണ് ഇരുവരും ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയത്. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബംഗളുരുവിലാണ് താമസിക്കുന്നത്.

ALSO READ: ലൈംഗികാതിക്രമത്തിനിരയായ വിദ്യാര്‍ഥിനി മരിച്ചു; പ്രഫസറടക്കം നാലുപേര്‍ക്കെതിരേ കേസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക