06
Aug 2024
Thu
06 Aug 2024 Thu

കാസർകോട് അട്കത് ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ കുത്തിക്കൊന്ന കേസിൽ മൂന്നാം പ്രതി ഉന്നയിച്ച തടസ്സവാദം തള്ളി ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്). സംഭവം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മൂന്നാം പ്രതി കെ അജിത് കുമാർ എന്ന അജു (35) തടസ്സവാദം ഉന്നയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയുടെ സ്കൂൾ സർടിഫിക്കറ്റ് പ്രകാരം സംഭവം നടന്ന 2008 ഏപ്രിൽ 18ന് പ്രതിക്ക് 18 വയസ്സും എട്ട് മാസവും തികഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വാദം കോടതി തള്ളിയത്. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ ആർഎസ്എസ് പ്രവർത്തകരാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക