പത്താംക്ലാസ് വിദ്യാര്‍ഥിനിയായ 16കാരി പരീക്ഷാഫലം വരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചുമരിച്ചു. ഫലം വന്നപ്പോള്‍ സ്‌കൂള്‍ ടോപ്പറായി. പശ്ചിമബംഗാളിലെ ബര്‍ധമാന്‍ സ്വദേശിനിയായ തൊയ്ബി മുഖര്‍ജിയാണ് മരിച്ചത്. പരീക്ഷ എഴുതുമ്പോഴും പെണ്‍കുട്ടിക്ക് അസുഖമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ കഴിഞ്ഞാണ് ഇതു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കരള്‍ പ്രവര്‍ത്തനം മുടക്കിയിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലേക്ക് ചികില്‍സയ്ക്കായി കൊണ്ടുപോയെങ്കിലും ഏപ്രില്‍ 16ന് മരിച്ചു.
|
മെയ് മൂന്നിനാണ് പത്താം ക്ലാസിലെ പൊതുപരീക്ഷാ ഫലം പശ്ചിമബംഗാളില്‍ പ്രഖ്യാപിച്ചത്. തൊയ്ബി മുഖര്‍ജി പരീക്ഷ എഴുതുമ്പോള്‍ അതീവ ക്ഷീണിതയായിരുന്നുവെന്നും പലപ്പോഴും മേശയിലേക്ക് കുട്ടി മുഖംപൂഴ്ത്തി കിടന്നുപോയിരുന്നുവെന്നും പ്രധാനാധ്യാപിക ഓര്‍മിക്കുന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപികര്‍ക്ക് ഈ സമയം കടുത്ത ആശങ്ക ഉണ്ടായിരുന്നുവെന്നും രോഗനിര്‍ണയം വൈകിയതാണ് കുട്ടിയുടെ ജീവന്‍ നഷ്ടമാവാന്‍ കാരണമെന്നും അവര്‍ പ്രതികരിച്ചു.





