22
Sep 2022
Mon
22 Sep 2022 Mon

ചെന്നൈ: പത്താം ക്ലാസുകാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ പ്ലസ് വൺ വിദ്യാർഥിനി പ്രസവ ശേഷം കുഞ്ഞിനെ സ്‌കൂളിനടത്ത് ഉപേക്ഷിച്ചു. പൊലിസ് അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ അമ്മയെയും അച്ഛനെയും പൊക്കിയത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനഗിരിയൽ വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്‌കൂളിനോട് ചേർന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാർഥിയാണ് സ്‌കൂൾ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നീടവർ പൊലീസിനെ വിവരമറിയിച്ചു. കുഞ്ഞിന്റെ പൊക്കിൾക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാൽ സ്‌കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തിൽ പൊലിസ് എത്തി. തുടർന്ന് പൊലീസ് വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 

പതിനൊന്നാം ക്ലാസുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് പൊലിസ് കണ്ടെത്തി. സ്‌കൂളിലെ കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ പിന്നീട് സ്‌കൂൾ മതിലിനോട് ചേർന്ന കുറ്റിച്ചെടികൾക്കിടയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പെൺകുട്ടി പൊലിസിന് മൊഴി നൽകി. വിശദമായ ചോദ്യംചെയ്യലിൽ മറ്റൊരു സ്‌കൂളിലെ പത്താം ക്ലാസ് കാരനാണ് തന്നെ ഗർഭിണിയാക്കിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പൊലിസ് അറിയിച്ചു.

TN: Class 12 girl delivers baby, throws newborn into bushes near school; Class 10 boy held for impregnating her