കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ അടിവാരം സ്വദേശിനി ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആരോഗ്യമന്ത്രി കെ മുരളീധരനും ഉറപ്പുനല്‍കി. ചികിത്സാപ്പിഴവിന് ഇരയായ ഹര്‍ഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പുലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാവും ജോലി.
|
ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വീട് അറ്റകുറ്റപണി നടത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിന ചികിത്സ പിഴവിന് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണം യുവതിയുടെ മൂത്രസഞ്ചിയില്‍ തറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി.
വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.
ALSO READ: ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി

