മംഗളൂരു: തീരദേശ മേഖലയില്‍ സംഘപരിവാര അക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉള്ളാള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീര്‍ രാജിവച്ചു. (Congress is unable to control the Sangh Parivar; Ullal Youth Congress Secretary resigns) രണ്ട് വര്‍ഷമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലുണ്ടെങ്കിലും വര്‍ഗീയവാദികളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
|
ദക്ഷിണ കന്നഡ മേഖലയില്‍ സംഘപരിവാ അക്രമങ്ങളും കൊലപാതകങ്ങളും നിരന്തരം തുടരുകയാണ്. ബണ്ട്വാള്‍ താലൂക്കിലെ കോല്‍ത്ത മജലുവില്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകം ഏറ്റവും പുതിയ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അവഗണനയുടെയും അലസതയുടെയും ഫലമാണ് ഈ സംഭവങ്ങള്‍. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പരാജയപ്പെട്ടു. സംഘ്പരിവാര്‍ അംഗങ്ങള്‍ക്ക് അവരുടെ അക്രമപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സ്വാതന്ത്ര്യം നല്‍കിയ അവസ്ഥയാണ്.
ALSO READ: അബ്ദുല്‍ റഹ്‌മാന്‍ വധക്കേസ് പ്രതികളെ പിടികൂടാന്‍ അഞ്ച് പോലീസ് ടീമുകള്‍
ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ഈ വിഷയത്തിലുള്ള അശ്രദ്ധമായ മനോഭാവം ജനങ്ങള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പൊലീസ് വകുപ്പിനെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കാത്തതില്‍ ജനങ്ങള്‍ കൂടുതല്‍ ആശങ്കാകുലരാണ്.
ശരണ്‍ പമ്പ്വെല്‍, ശ്രീകാന്ത് ഷെട്ടി തുടങ്ങിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നീതിന്യായ സംവിധാനങ്ങള്‍ വെറുതെ വിടുക മാത്രമല്ല, പെട്ടെന്ന് ജാമ്യം നല്‍കുകയും ചെയ്യുന്നതില്‍ അദ്ദേഹം കൂടുതല്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ കാരണം ആളുകള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിലെ പോരായ്മകളാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് എന്നും ഷമീര്‍ പറഞ്ഞു.


