03
Aug 2025
Tue
03 Aug 2025 Tue
congress mp sudha

ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചോടി മോഷ്ടാവ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് തുമ്പില്ലാതെ പൊലീസ്. സിസിടീവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് എംപി സുധ രാമകൃഷ്ണന്റെ നാല് പവന്‍ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. എംപി പൊലീസില്‍ പരാതി നല്‍കി. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സുധ രാമകൃഷ്ണന്‍, ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം.

ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അവര്‍ കത്ത് നല്‍കി. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് എത്തിയ ഒരാളാണ് മാല കവര്‍ന്നത്. എംപിക്ക് നേരിയ പരിക്കേറ്റു.

ALSO READ: ഇസ്ലാമോഫോബിയയെ കുറിച്ച് നിരന്തരം എഴുതുന്ന ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കേരള സര്‍ക്കാര്‍ പൂട്ടിച്ചു

”രാവിലെ 6.15 നും 6.20 നും ഇടയില്‍, ഞങ്ങള്‍ പോളണ്ട് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം നടക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ച് മുഖം പൂര്‍ണ്ണമായും മറച്ച് ഒരു സ്‌കൂട്ടിയില്‍ ഒരാള്‍ എതിര്‍ദിശയില്‍ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ സ്വര്‍ണ്ണ ചെയിന്‍ തട്ടിയെടുത്ത് വേഗത്തില്‍ ഓടിച്ചു പോയി”- എംപി പറഞ്ഞു.

”എന്റെ കഴുത്തില്‍ പരിക്കേറ്റു, എന്റെ ചുരിദാറും കീറിപ്പോയി. എങ്ങനെയോ വീഴാതിരിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചുവെന്നും” എംപി പറഞ്ഞു.

ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇവിടെ പോലീസ് എന്തിനാണെന്ന് അവര്‍ ചോദിച്ചു.

അതേസമയം, വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. രാജ്യതലസ്ഥാനത്തെ സുരക്ഷാ വീഴ്ച്ച പാര്‍ലമെന്റില്‍ അടക്കം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കാനാകും പ്രതിപക്ഷം ശ്രമം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക