26
Aug 2025
Tue
26 Aug 2025 Tue
Baburaj bhagavathy

തൃശൂര്‍: ഇസ്ലാമോഫോബിയയെക്കുറിച്ചും സംഘപരിവാര ഭീകരതയെക്കുറിച്ചും തുറന്നെഴുതുന്ന മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് നിയന്ത്രണം. സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് ‘മെറ്റ’ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ബാബുരാജിന് അല്ലാതെ മറ്റാര്‍ക്കും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടോ പോസ്റ്റുകളോ കാണാനാകാത്ത രീതിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള ലോ എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയുടെ ആവശ്യ പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഫേസ്ബുക്ക് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബാബുരാജ് പറഞ്ഞു. വിഷയത്തില്‍ പൊലീസോ മെറ്റ അധികൃതരോ ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം മുതലാണ് അക്കൗണ്ട് ലഭ്യമല്ലാതായത്. തനിക്ക് അക്കൗണ്ടും പോസ്റ്റുകളും കാണാമെങ്കിലും മറ്റുള്ളവര്‍ക്ക് ലഭ്യമല്ല.

ALSO READ: റിസര്‍വേഷന്‍ ഇല്ലെങ്കിലും സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യാം

മറ്റുള്ളവരുടെ പോസ്റ്റുകളില്‍ ലൈക്ക് ചെയ്യാനും സാധിക്കുന്നുണ്ട്. സുഹൃത്തിന്റെ അക്കൗണ്ടില്‍ നോക്കിയപ്പോള്‍ ലൈക്കിന്റെ എണ്ണം കാണിക്കുന്നുണ്ടെങ്കിലും ബാബുരാജ് ഭഗവതി എന്ന അക്കൗണ്ടില്‍നിന്നാണ് ലൈക്ക് ചെയ്യുന്നതെന്ന് കാണിക്കുന്നില്ല.

ഇന്ത്യക്കു പുറത്ത് തന്റെ ഫേസ്ബുക്കും പോസ്റ്റുകളും ലഭിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും ബാബുരാജ് വ്യക്തമാക്കി. അതേസമയം, എന്തു കാരണത്താലാണ് അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.

ബാബുരാജ് ഭഗവതി ന്യൂ എന്ന പേരില്‍ അദ്ദേഹം പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം തന്നെ ആയിരത്തിലധികം ഫോളോവേഴ്‌സിനെ പുതിയ അക്കൗണ്ടില്‍ ലഭിച്ചു. നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. ഇസ്ലാമോഫോബിയയെ കുറിച്ച് സംസാരിക്കുന്നത് സിപിഎം സര്‍ക്കാരിനെ എന്ത് കൊണ്ടാണ് പ്രകോപിപ്പിക്കുന്നത് എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക