വിദ്വേഷത്തിന്റെ വിപണിയില്‍ ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ പ്രവേശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരേ ആഞ്ഞടിച്ചത്. ഇത്തരമാള്‍ക്കാള്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ആശയം പേറുന്നവര്‍ രാജ്യത്ത് സ്‌നേഹവും വാല്സല്യവുമാണ് പരത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
|
ജനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് വലിയ അകലം സംഭവിച്ചിരിക്കുന്നു. മണിക്കൂറുകള്‍ നീളുന്ന തങ്ങളുടെ പ്രസംഗം ജനം കേട്ടിരുന്നോളുമെന്നാണ് നേതാക്കളുടെ വിചാരം. എന്നാല്‍ ഈ യാത്രയിലൂടെ അതിനൊരു മാറ്റം കൊണ്ടുവരാനാണ് നാം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഹരിയാനയിലെത്തിയത്. അടുത്ത വര്‍ഷം ജമ്മു ആന്‍ഡ് കശ്മീരിലാണ് യാത്ര അവസാനിക്കുക. 3570 കിലോമീറ്ററാണ് അപ്പോഴേക്കും രാഹുല്‍ ഗാന്ധി കാല്‍നടയായി പിന്നിടുക. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ദൈര്‍ഘ്യമേറിയ റാലി നയിച്ച ഏക രാഷ്ട്രീയ നേതാവും ഇതോടെ രാഹുല്‍ ഗാന്ധിയാവും.



