13
Dec 2024
Friഉഡുപ്പി: കര്‍ണാടകയിലെ കുന്താപൂര്‍ താലൂക്കിലെ ഗംഗോലി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യത്തിന് ഗംഭീര വിജയം.(Congress- SDPI alliance end 20 years of BJP rule in Karnataka) ആകെയുള്ള 33 സീറ്റുകളില്‍ കോണ്‍ഗ്രസ് 12 ഇടങ്ങളിലും എസ്ഡിപിഐ 7 വാര്‍ഡുകളിലും വിജയിച്ചു.
|
എസ്ഡിപിഐ ഏഴ് വാര്‍ഡുകളില്‍ മല്‍സരിച്ച് ഏഴിലും വിജയക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസ് 27 ഇടങ്ങളില്‍ മല്‍സരിച്ചാണ് 12 സീറ്റുകള്‍ നേടിയത്.
20 വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ഇക്കുറി എങ്ങിനെയും പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം രൂപികരിച്ചിരുന്നു. ബിജെപിക്ക് ഇത്തവണ 12 സീറ്റുകള്‍ മാത്രമേ നേടാനായുള്ള. രണ്ടിടങ്ങളില്‍ സ്വതന്ത്രര്‍ വിജയിച്ചു.
വൈസ് പ്രസിഡന്റ് പദവി എസ്ഡിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.