കോൺഗ്രസിൻ്റെ മൂന്നാം പട്ടിക ഇന്ന്,
പ്രിയങ്ക ഗാന്ധി റായ്ബെറേലിയിൽ ഇറങ്ങുമോ?;
|
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നുണ്ടായേക്കും. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബെറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയുടെ പേരുകൾ മൂന്നാംഘട്ട പട്ടികയിൽ ഇടംപിടിക്കുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു .
പ്രധാനമായും കർണാടക, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്കാണ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി രൂപം നൽകിയിരിക്കുന്നത്.
കർണാടകയിലെ ഗുൽബർഗിൽ നിന്ന് ഖർഗെയുടെ മരുമകൻ രാധാകൃഷ്ണൻ ഡി മത്സരിക്കും. 2009, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഗുൽബർഗിൽ നിന്നാണ് ഖർഗെ മത്സരിച്ചത്. ബംഗാളിൽ കോൺഗ്രസ് മത്സരിക്കുന്ന 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇടത്-കോണ്‍ഗ്രസ്- ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തിൻ്റെ സീറ്റ് ധാരണ പ്രകാരം കോൺഗ്രസിന് ബംഗാളിൽ 12 സീറ്റാണ് അനുവദിച്ചിരിക്കുന്നത്. പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാളിലെ ബഹറംപൂരിൽ നിന്ന് മത്സരിക്കും. ഇവിടെ തൃണമൂലിനു വേണ്ടി യൂസുഫ് പത്താൻ അണ് മത്സരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 39 സീറ്റുകളിലേയ്ക്കും രണ്ടാം ഘട്ടത്തില്‍ 34 സീറ്റുകളിലേയ്ക്കുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്.
കേരളത്തിൽ മത്സരിക്കുന്ന16 മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെയായിരുന്നു കോൺഗ്രസ് ആദ്യഘട്ടത്തിൽ l പ്രഖ്യാപിച്ചത്.





